മൃദുവും മൊരിഞ്ഞതുമായ അപ്പമുണ്ടാക്കാം
ചേരുവകള്‍
പച്ചരി - ഒരു കപ്പ്
ചോറ് - അരകപ്പ്
ചിരകിയ തേങ്ങ - കാല്‍ കപ്പ്
ഉപ്പ് - ആവശ്യത്തിന്
പഞ്ചസാര - കാല്‍ ടീസ്പൂണ്‍
യീസ്റ്റ് - അര ടീസ്പൂണ്‍
നെയ്യ് - ഒരു ടീസ്പൂണ്‍
ചെറുചൂടുവെള്ളം - കാല്‍ കപ്പ്
തയ്യാറാക്കുന്ന വിധം
അരി അരയ്ക്കുന്നതിന് മുമ്പ് തന്നെ പഞ്ചസാരയും യീസ്റ്റും തേങ്ങവെള്ളത്തില്‍ കലര്‍ത്തി ികുതിരാന്‍ വയ്ക്കുക. തലേന്ന് തന്നെ കുതിരാന്‍ ഇട്ട അരി തേങ്ങ കൂട്ടി നന്നായി അരച്ചെടുക്കാം. എടുത്തുവച്ചിരിക്കുന്ന ചോറുകൂടി ഇതില്‍ ചേര്‍ത്ത്രയ്ക്കണം. അല്‍പ്പം തേങ്ങാപാലും ചേര്‍ക്കാം. അരച്ച മാവിലേക്ക് യീസ്റ്റ് പഞ്ചസാര മിശ്രിതം ചേര്‍ക്കണം. ഇത് പൊങ്ങാനായി കുറഞ്ഞത് 8 മണിക്കൂറെങ്കിലും വച്ചിരിക്കണം. നല്ലപോലെ പൊങ്ങിയ മാവ് അപ്പച്ചട്ടി അടുപ്പത്തുവച്ച് ചൂടാക്കി ചട്ടിയില്‍ എണ്ണ പുരട്ടി ഓരോ തവി മാവ് ഒഴിച്ച് ഒന്നു ചുറ്റിയ ശേഷം തീ കുറച്ച് അടപ്പ് മൂടി ചുട്ടെടുക്കുക. മറിച്ചിടരുത്. നല്ല മൃദുവായ അപ്പം ലഭിക്കും. അറ്റം നല്ലപോലെ മൊരിഞ്ഞിരിക്കണം.